പാ​ല​ക്കാ​ട്: പു​ഴ​യി​ൽ നാ​ളി​കേ​രം പെ​റു​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ പെ​ട്ട് കാ​ണാ​താ​യി. പാ​ല​ക്കാ​ട് അ​യി​ലൂ​ർ മു​തു​കു​ന്നി പു​ഴ​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.

ആ​ണ്ടി​ത്ത​റ പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജേ​ഷാ​ണ് (42) ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. രാ​ജേ​ഷി​നെ ക​ണ്ടെ​ത്താ​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ആ​ല​ത്തൂ​ർ പോ​ലീ​സും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

വി​ദേ​ശ​ത്ത് നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​ണ് രാ​ജേ​ഷ്. നാ​ളി​കേ​രം പെ​റു​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പോ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

പു​ഴ​യു​ടെ ന​ല്ല ഒ​ഴു​ക്കു​ള്ള ഭാ​ഗ​ത്തു വെ​ച്ചാ​ണ് രാ​ജേ​ഷി​നെ കാ​ണാ​താ​യി​ട്ടു​ള്ള​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു.