കൊ​ച്ചി: യു​വാ​വ് ബാ​റി​ന് മു​ക​ളി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. കൊ​ച്ചി ക​ട​വ​ന്ത്ര ജം​ഗ്ഷ​നി​ലെ ഒ​ലീ​വ് ഡൗ​ൺ ടൗ​ൺ ഹോ​ട്ട​ലി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

കൊ​ച്ചി പൊ​ന്നു​രു​ന്നി സ്വ​ദേ​ശി ക്രി​സ് ജോ​ർ​ജാ​ണ് (23) ആ​ണ് മ​രി​ച്ച​ത്. ചാ​ട്ട​ത്തി​ൽ ഇ​യാ​ളു​ടെ കാ​ൽ വേ​ർ​പ്പെ​ട്ടു പോ​യി.

മ​രി​ച്ച​യാ​ളു​ടെ ക​യ്യി​ൽ നി​ന്ന് ഇം​ഗ്ലി​ഷി​ൽ എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ‘All good things must come to an end, and when my good thing dies, I too shall die with it’ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​തി​ർ​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ് യു​വാ​വ് ബാ​റി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​ത് ആ​ദ്യം ക​ണ്ട​ത്. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.