ആന്ധ്രാപ്രദേശിൽ 37 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം
Monday, July 15, 2024 6:52 AM IST
ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ പോലീസ് വകുപ്പിൽ കൂട്ടസ്ഥലമാറ്റം. 37 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന് ഒരുമാസം കഴിയുമ്പോഴാണ് ഐപിഎസ് തലത്തിലെ അഴിച്ചുപ്പണി.
ശനിയാഴ്ച ചീഫ് സെക്രട്ടറി നീരഭ് കുമാർ പ്രസാദ് പുറപ്പെടുവിച്ച ഉത്തരവിൽ അനകപ്പള്ളി ജില്ലാ പോലീസ് സൂപ്രണ്ട് കെ.വി. മുരളീകൃഷ്ണയെ അനന്തപൂർ ജില്ലാ പോലീസ് മേധാവിയായി സ്ഥലം മാറ്റി.
കൂട്ടസ്ഥല മാറ്റത്തിനെതിരെ പോലീസ് സേനയിൽ തന്നെ ഇതിനോടകം അമർഷം ഉടലെടുത്തിട്ടുണ്ട്.