ചി​റ്റാ​രി​ക്കാ​ല്‍: കെ​എ​സ്ഇ​ബി ന​ല്ലോം​പു​ഴ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌‌​ഷ​നി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ ചി​റ്റാ​രി​ക്കാ​ല്‍ ത​യ്യേ​നി​യി​ലെ കെ. ​അ​രു​ണ്‍ കു​മാ​റി​നെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. ചി​റ്റാ​രി​ക്കാ​ല്‍ കാ​വു​ന്ത​ല​യി​ലെ സ​ന്തോ​ഷ് ജോ​സ​ഫി​നെ​യാ​ണ് പോ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി ആ​ല​ക്കോ​ടു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​രു​ൺ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ സ​ന്തോ​ഷ് ജീ​പ്പു​കൊ​ണ്ട് ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ജീ​പ്പു​മാ​യി ക​ട​ന്ന സ​ന്തോ​ഷ് ഒ​ളി​വി​ലാ​യി​രു​ന്നു. വീ​ട്ടി​ലെ കേ​ടാ​യ ഇ​ല​ക്ട്രി​ക് മീ​റ്റ​ര്‍ മാ​റ്റി​യി​ടു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണു സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ചെ​വി​ക്കു പ​രി​ക്കേ​റ്റ അ​രു​ണ്‍​കു​മാ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.