ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ പു​രു​ഷ​വി​ഭാ​ഗം ഫൈ​ന​ലി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ വീ​ഴ്ത്തി സ്പാ​നി​ഷ് മൂ​ന്നാം സീ​ഡ് താ​രം കാ​ര്‍​ലോ​സ് അ​ല്‍​ക്ക​രാ​സി​ന് കി​രീ​ടം. 6-2, 6-2, 7-6 നാ​ണ് അ​ല്‍​ക്ക​രാ​സി​ന്‍റെ വി​ജ​യം.

ഫൈ​ന​ലി​ൽ ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ളി​ലും അ​നാ​യാ​സം മു​ന്നേ​റി​യ അ​ൽ​കാ​ര​സി​ന് മൂ​ന്നാം സെ​റ്റി​ൽ ക​ടു​ത്ത മ​ത്സ​രം നേ​രി​ടേ​ണ്ടി വ​ന്നു. മൂ​ന്നാം സെ​റ്റി​ൽ ജോ​ക്കോ​വി​ച്ച് ത​ന്‍റെ പ​രി​ച​യ​സ​മ്പ​ത്ത് മു​ഴു​വ​ൻ പു​റ​ത്തെ​ടു​ത്ത് പൊ​രു​തി​യെ​ങ്കി​ലും പു​ൽ​കോ​ർ​ട്ടി​ലെ പു​തി​യ താ​രോ​ദ​യ​ത്തി​നെ പി​ടി​ച്ചു കെ​ട്ടാ​നാ​യി​ല്ല.

അ​ല്‍​ക്ക​രാ​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വിം​ബി​ള്‍​ഡ​ണ്‍ കി​രീ​ട​മാ​ണി​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഫൈ​ന​ലി​ല്‍ ജോ​ക്കോ​വി​ച്ചി​നെ ത​ക​ര്‍​ത്താ​യി​രു​ന്നു വി​ജ​യം. ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ച് സെ​റ്റ് നീ​ണ്ട ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് ജോ​ക്കോ​വി​ച്ചി​നെ അ​ൽ​കാ​ര​സ് വീ​ഴ്ത്തി​യ​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ വി​ജ​യം.

അ​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ആ​ദ്യ സെ​റ്റ് അ​ൽ​കാ​ര​സ് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ ജോ​ക്കോ​വി​ച്ചി​നെ ത​റ​പ​റ്റി​ച്ച​ത്.