ഹ​രാ​രെ: സിം​ബാ​ബ്‌​വെ​ക്കെ​തി​രാ​യ അ​ഞ്ചാം ടി20 ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. ഹ​രാ​രെ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 42 റ​ണ്‍​സി​ന്‍റെ ജ​യ​ത്തോ​ടെ ഇ​ന്ത്യ 4-1 പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ഇ​ന്ത്യ: 167/6, സിം​ബാ​ബ്‌​വെ: 125/10(18.3). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 167 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. 58 റ​ണ്‍​സെ​ടു​ത്ത സ​ഞ്ജു സാം​സ​ണാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

ബ്ലെ​സിം​ഗ് മു​സ​റ​ബാ​നി സിം​ബാ​ബ്‌​വെ​ക്ക് വേ​ണ്ടി ര​ണ്ട് വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സിം​ബാ​ബ്‌​വെ 18.3 ഓ​വ​റി​ല്‍ 125ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ഡി​യോ​ണ്‍ മി​യേ​ഴ്‌​സ് (34), മ​രു​ണ​മി (27) ഫ​റാ​സ് അ​ക്രം (27) എ​ന്നി​വ​ര്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി മു​കേ​ഷ് കു​മാ​ര്‍ നാ​ലും ശി​വം ദു​ബെ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. ര​ണ്ടു വി​ക്ക​റ്റും 26 റ​ൺ​സും നേ​ടി​യ ശി​വം ദു​ബെ​യെ ക​ളി​യി​ലെ താ​ര​മാ​യും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നെ പ​ര​ന്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.