തൃ​ശൂ​ർ: ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഉ​ച്ച​യ്ക്കു മൂ​ന്നോ​ടെ​യാ​ണ് സെ​ക്ക​ന്‍റു​ക​ൾ മാ​ത്രം നീ​ണ്ടു​നി​ന്ന ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​യ​ത്.

ചാ​മ​ക്കാ​ല പ​ള്ള​ത്ത് തേ​ക്ക് ക​ട​പു​ഴ​കി വീ​ണ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. എ​ട​വ​ഴി​പ്പു​റ​ത്ത് വീ​ട്ടി​ൽ മു​ത്തു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.

മ​രം​വീ​ണ് റോ​ഡു​ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ വീ​ണ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യാ​ണ്.