ഫയർഫോഴ്സ് സംഘത്തെ അഭിനന്ദിച്ച് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
Sunday, July 14, 2024 5:27 PM IST
കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട ജോയിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന ഫയർഫോഴ്സ് സംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. ഫയര്‍ഫോഴ്സിന്റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. ഫയർഫോഴ്സ് മേധാവിയെ ഫോണിൽ വിളിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി.
ജോയിയെ എത്രയും വേഗം കണ്ടെത്തണമെന്ന് നിർദേശം നൽകി. മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതിൽ പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.