കൊ​ച്ചി: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ജോ​യി​യെ ക​ണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തെ അ​ഭി​ന​ന്ദി​ച്ച് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ. ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സം​ഘ​ത്തി​ന് കൃ​ത്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു.

എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​വി​ൽ തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്. ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ 12 അം​ഗ സ്കൂ​ബ ഡൈ​വിം​ഗ് സം​ഘ​വും തെ​ര​ച്ചി​ലി​നാ​യി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​ദ്ദേ​ഹം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

ജോ​യി​യെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. മാ​ലി​ന്യം ഇ​ങ്ങ​നെ കു​മി​ഞ്ഞ് കൂ​ടി​യ​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.