കോ​ഴി​ക്കോ​ട്: കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സി​പി​എം പു​റ​ത്താ​ക്കി​യ ഏ​രി​യാ ക​മ്മി​റ്റി അം​ഗം പ്ര​മോ​ദ് കോ​ട്ടൂ​ളി നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്. പി​എ​സ്‍​സി അം​ഗ​ത്വ​ത്തി​ന് കോ​ഴ​വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മോ​ദ് കോ​ട്ടൂ​ളി ഇ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കും.

ത​നി​ക്ക് എ​തി​രാ​യ കോ​ഴ ആ​രോ​പ​ണ​ത്തി​ൽ ആ​ര്, ആ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കു​ക. അ​തേ​സ​മ​യം അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യെ​ങ്കി​ലും പ്ര​മോ​ദി​ന്‍റെ അ​ടു​ത്ത നീ​ക്ക​ത്തി​ൽ പാ​ർ​ട്ടി​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

ഇ​ന്ന​ലെ പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യ ശ്രീ​ജി​ത്തി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ കു​ടും​ബ​വു​മാ​യെ​ത്തി പ്ര​മോ​ദ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു.