ല​ണ്ട​ന്‍: ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ബാ​ര്‍​ബ​റ ക്രെ​ജി​ക്കോ​വ​യ്ക്ക് വിം​ബി​ള്‍​ഡ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് കി​രീ​ടം. ഫൈ​ന​ലി​ല്‍ ഇ​റ്റ​ലി​യു​ടെ ജാ​സ്മി​ന്‍ പൗ​ളീ​നി​യെ തോ​ല്‍​പ്പി​ച്ചാ​ണ് ബാ​ര്‍​ബ​റ കി​രീ​ടം നേ​ടി​യ​ത്.

മൂ​ന്ന് സെ​റ്റു​ക​ള്‍ നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് കെ​ജ്രി​ക്കോ​വ വി​ജ​യി​ച്ച​ത്. സ്‌​കോ​ര്‍: 6-2, 2-6, 6-4. താ​ര​ത്തി​ന്റെ ആ​ദ്യ വിം​ബി​ള്‍​ഡ​ണ്‍ കി​രീ​ട​നേ​ട്ട​മാ​ണ്.

ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ ക്രെ​ജി​ക്കോ​വ​യ്‌​ക്കെ​തി​രെ ര​ണ്ടാം സെ​റ്റി​ല്‍ ത​ക​ര്‍​പ്പ​ന്‍ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രു​ന്നു പൗ​ളീ​നി. എ​ന്നാ​ല്‍ മൂ​ന്നാം സെ​റ്റി​ല്‍ മി​ക​വ് പു​റ​ത്തെ​ടു​ത്ത ക്രെ​ജി​ക്കോ​വ ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു

ഒ​രു മ​ണി​ക്കൂ​റും 56 മി​നി​റ്റും നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു ക്രെ​ജി​ക്കോ​വ​യു​ടെ ജ​യം. എ​ലേ​നാ റൈ​ബാ​ക്കി​ന​യെ സെ​മി​യി​ല്‍ സെ​മി​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കെ​ജ്രി​ക്കോ​വ ഫൈ​ന​ലി​ലെ​ത്തി​യ​ത്.