ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര​യി​ൽ റോ​ഡ​രി​കി​ൽ മ​ഴ​വെ​ള്ള​ത്തി​ൽ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വ​തി മ​രി​ച്ചു. പൂ​നം (34) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ മോ​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം യ​മു​ന വി​ഹാ​റി​ലെ സി ​ബ്ലോ​ക്ക് ഏ​രി​യ​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കാ​ൽ​ന​ട​യാ​യി മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച പെ​യ്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ന​ട​പ്പാ​ത​യ്ക്ക് സ​മീ​പ​ത്തെ വൈ​ദ്യു​ത തൂ​ണി​ൽ നി​ന്നു​ള്ള വ​യ​ർ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണ​താ​ണ് അ​പ​ക​ട കാ​ര​ണ​മാ​യ​ത്. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.