കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ സ്വ​കാ​ര്യ​ബ​സി​ൽ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​ര​മ്മൂ​ട് സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

കഴിഞ്ഞദിവസം വൈ​കു​ന്നേ​രം കോ​ട്ട​യം-​കു​മ​ര​കം അ​ട്ടി​പ്പീ​ടി​ക റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ആ​ന്‍​മ​രി​യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ 20 കാ​രി​യെ പി​ന്തു​ട​ര്‍​ന്ന് ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ ബ​സ് എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ യു​വ​തി​യെ വീ​ണ്ടും ശ​ല്യംചെ​യ്തു. പെ​ണ്‍​കു​ട്ടി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ ഇ​യാ​ളെ നാ​ട്ടു​കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.