മും​ബൈ: ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള​യു​ടെ മ​ക​ള്‍​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ടെ​ന്ന പ​രാ​തി​യി​ൽ യൂ​ട്യൂ​ബ​ര്‍ ധ്രു​വ് റാ​ത്തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര പോലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്‍ വി​ഭാ​ഗ​മാ​ണ് കേ​സെ​ടു​ത്ത​ത്.

പ​രീ​ക്ഷ​യെ​ഴു​താ​തെ സ്പീ​ക്ക​റു​ടെ മ​ക​ള്‍ അ​ഞ്ജ​ലി യു​പി​എ​സ്‌​സി പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ചെ​ന്നാ​യി​രു​ന്നു ധ്രു​വ് റാ​ത്തി​യു​ടെ ട്വീ​റ്റ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഓം ​ബി​ര്‍​ള​യു​ടെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2019ല്‍ ​ആ​ദ്യ​ത്തെ പ​രി​ശ്ര​മ​ത്തി​ല്‍ ത​ന്നെ അ​ഞ്ജ​ലി യു​പി​എ​സ്‌​സി പ​രീ​ക്ഷ വി​ജ​യി​ച്ച​താ​ണെ​ന്നും ധ്രു​വ് റാ​ത്തി ട്വീ​റ്റി​ലൂ​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി അ​ഞ്ജ​ലി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.