ക​ണ്ണൂ​ർ: റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്ന് നി​ധി​യെ​ന്ന് തോ​ന്നി​ക്കു​ന്ന വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ചെ​ങ്ങ​ളാ​യി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

17 മു​ത്തു​മ​ണി​ക​ൾ,13 സ്വ​ർ​ണ​പ​ത​ക്ക​ങ്ങ​ൾ, കാ​ശി മാ​ല​യു​ടെ നാ​ല് പ​ത​ക്ക​ങ്ങ​ൾ, ഒ​രു സെ​റ്റ് ക​മ്മ​ൽ, വെ​ള്ളി​നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഈ ​കു​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​ഴ​ക്കു​ഴി എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ഭ​ര​ണ​ങ്ങ​ളും നാ​ണ​യ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണി​ൽ നി​ന്ന് കു​ഴി​ച്ചെ​ടു​ക്ക​വേ ആ​ദ്യം ബോം​ബ് ആ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​രു​തി​യ​ത്. ല​ഭി​ച്ച വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കു​ടം ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.