ന്യൂ​ഡ​ൽ​ഹി : റ​ഷ്യ​യോ​ടു​ള്ള ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് അ​മേ​രി​ക്ക. ഒ​രേ സ​മ​യം എ​ല്ലാ​വ​രു​ടെ​യും സു​ഹൃ​ത്താ​കാ​ൻ ക​ഴി​യി​ല്ല. യു​ദ്ധ​ത്തി​നെ​തി​രെ ഇ​ന്ത്യ ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പ​ര​സ്പ​രം മ​ന​സി​ലാ​ക്ക​ണം. ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ റ​ഷ്യ​യി​ൽ എ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​ക്ക് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മ​ര്‍ പു​ടി​ൻ റ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ദേ​ശീ​യ ബ​ഹു​മ​തി സ​മ്മാ​നി​ച്ചി​രു​ന്നു.

റ​ഷ്യ​യി​ലെ ഓ​ഡ​ർ ഓ​ഫ് സെ​ന്‍റ് ആ​ൻ​ഡ്രു ബ​ഹു​മ​തി​യാ​ണ് മോ​ദി​ക്ക് സ​മ്മാ​നി​ച്ച​ത്. ഇ​ത് ഇ​ന്ത്യ​ക്കാ​കെ​യു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ന​രേ​ന്ദ്ര​മോ​ദി ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മോ​ദി​യു​ടെ റ​ഷ്യാ സ​ന്ദ​ർ​ശ​ന​ത്തെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ സെ​ല​ൻ​സ്കി വി​മ​ർ​ശി​ച്ചി​രു​ന്നു.