നോ​ർ​ത്ത് ക​രോ​ളൈ​ന: കോ​പ്പ അ​മേ​രി​ക്ക​യി​ൽ കൊ​ളം​ബി​യ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ ഉ​റു​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് കൊ​ളം​ബി​യ​ൻ തേ​രോ​ട്ടം. കി​ക്കോ​ഫ് മു​ത​ൽ കൊ​ളം​ബി​യ​യു​ടെ മു​ന്നേ​റ്റ​മാ​ണ് ക​ണ്ട​ത്.

39-ാം മി​നി​റ്റി​ൽ ജെ​ഫേ​ഴ്സ​ണ്‍ ലേ​മ​യു​ടെ ഗോ​ളി​ലൂ​ടെ​യാ​ണ് കൊ​ളം​ബി​യ​ൻ മു​ന്നേ​റ്റം. സൂ​പ്പ​ർ താ​രം ജെ​യിം​സ് റോ​ഡ്രി​ഗ​സി​ന്‍റെ അ​സി​സ്റ്റി​ൽ​നി​ന്നാ​ണ് കൊ​ളം​ബി​യ​യു​ടെ ഗോ​ൾ പി​റ​ന്ന​ത്. 45+1-ാം മി​നി​റ്റി​ൽ ഡാ​നി​യ​ൽ മു​നോ​സി​ന് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് കി​ട്ടി പു​റ​ത്താ​യി. ഇ​തോ​ടെ കൊ​ളം​ബി​യ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി.

പ​ത്തു പേ​രു​മാ​യി ര​ണ്ടാം​പ​കു​തി ആ​രം​ഭി​ച്ച കൊ​ളം​ബി​യ പ്ര​തി​രോ​ധ​ത്തി​ലാ​യി. ആ​ദ്യ​പ​കു​തി​യി​ലേ​തു പോ​ലെ​യു​ള്ള മു​ന്നേ​റ്റ​ങ്ങ​ളോ ആ​ക്ര​മ​ണ​ങ്ങ​ളോ ര​ണ്ടാം​പ​കു​തി​യി​ൽ കാ​ണാ​നാ​യി​ല്ല.

66-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ലൂ​യി​സ് സു​വാ​ര​സ് ക​ള​ത്തി​ലെ​ത്തി​യ​തോ​ടെ ഉ​റു​ഗ്വെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് മൂ​ർ​ച്ഛ കൂ​ട്ടി. സു​വാ​ര​സി​ന് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ൽ പി​ഴ​ച്ചു.

ജയത്തോടെ കൊ​ളം​ബി​യ ജൂ​ലൈ 15ന് ​പു​ല​ർ​ച്ചെ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യെ നേ​രി​ടും.