ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു​വ​യ​സു​ള്ള ആ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. രണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മ​ഹോ​ബ ജി​ല്ല​യി​ലെ ശ്രീ​ന​ഗ​ർ മേ​ഖ​ല​യി​ലെ ബെ​ലാ​റ്റ​ൽ ലി​ങ്ക് റോ​ഡി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന നാ​ലു​പേ​രി​ൽ രാ​ജ് (എ​ട്ട്), ല​ളി​തേ​ഷ് (22) എ​ന്നി​വ​രും മ​റ്റൊ​രു ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ച​ന്ദ്ര​ഭ​ൻ (40), സു​നി​ൽ റാ​ഹി (22) എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​ത്.

ദേ​വേ​ന്ദ്ര (എ​ട്ട്), നേ​ഹ (25) എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.