തമിഴ്നാട്ടില്‍ ക്രമസമാധാനം തകര്‍ന്നു: തമിഴ് മാനില കോണ്‍ഗ്രസ് അധ്യക്ഷന്‍
Monday, July 8, 2024 3:44 PM IST
ചെന്നൈ: എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തമിഴ്നാട്ടില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് തമിഴ് മാനില കോണ്‍ഗ്രസ്-മൂപ്പനാര്‍ അധ്യക്ഷന്‍ ജി.കെ.വാസന്. കഴിഞ്ഞ മൂന്നുവര്‍ഷമായി സംസ്ഥാനത്തെ എല്ലാ മേഖലകളും തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ പാര്‍ട്ടികളിലുള്ളവരും ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്നും വാസന് ചൂണ്ടികാട്ടി.
കഴിഞ്ഞ ദിവസം ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്ട്രോംഗ് ആറംഗസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചെന്നൈയിലെ തന്റെ വസതിക്ക് സമീപമം നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടുത്.