ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ബ​സ് മ​റി​ഞ്ഞ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 40 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ഞ്ച്കു​ള ജി​ല്ല​യി​ലെ പി​ഞ്ചോ​റി​ൽ രാ​വി​ലെ​യാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ പി​ഞ്ചോ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു സ്ത്രീ​യെ ച​ണ്ഡീ​ഗ​ഡ് പി​ജി​ഐ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ​വ​രി​ൽ ക​ണ്ട​ക്ട​റും ഉ​ൾ​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ബ​സി​ൽ തി​ങ്ങി​നി​റ‍​ഞ്ഞാ​ണ് കു​ട്ടി​ക​ൾ സ‍​ഞ്ച​രി​ച്ച​ത്. ബ​സി​ന്‍റെ അ​മി​ത​ഭാ​ര​വും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.