ടി20: ലോകചാമ്പ്യന്മാരെ തോൽപ്പിച്ച് സിംബാബ്വെ
Saturday, July 6, 2024 8:15 PM IST
ഹരാരെ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഇന്ത്യയെ തോൽപ്പിച്ച് സിംബാബ്വെ. 13 റണ്‍സിനാണ് വിജയിച്ചത്. സിംബാബ്വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 102 റണ്‍സില്‍ ഓള്‍ഔട്ടായി.
ഇന്ത്യന്‍ നിരയില്‍ നായകന് ശുഭ്മാന്‍ ഗില്ലിനും വാഷിംഗ്ടണ്‍ സുന്ദറിനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 31 റണ്‍സെടുത്ത ഗില്ലാണ് ടോപ്സ്കോറര്‍. സുന്ദര്‍ 27 റണ്‍സാണെടുത്തത്. ഇരുവര്‍ക്കും പുറമെ 16 റണ്‍സെടുത്ത ആവേശ് ഖാന് മാത്രമെ രണ്ടടക്കം കടക്കാനായുള്ളു. നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി.
സിംബാബ്വെയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ നായകന് സിക്കന്ദര്‍ റാസയും ടെന്‍ഡയ് ചട്ടാരയുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ബ്രയാന്‍ ബെന്നറ്റും വെല്ലിംഗ്ടണ്‍ മസകാട്സയും ബ്ലെസിംഗ് മുസെറബാനിയും ലൂക്ക് ജോംഗ്വെ എന്നിവര്‍ ഓരേ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ സിംബാബ്വെ മുന്നിലെത്തി.