കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ച് അപകടം; ഛത്തീസ്ഗഡില്‍ അഞ്ച് പേര് മരിച്ചു
Friday, July 5, 2024 12:15 PM IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ ചമ്പയില്‍ കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. രാംചന്ദ്ര ജെയ്സ്വാള്‍, രമേശ് പട്ടേല്‍, രാജേന്ദ്ര പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേഷ്വാര് ചന്ദ്ര എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കിണറ്റില്‍വീണ തടിക്കഷണം എടുക്കാന്‍ ഇറങ്ങിയ ജെയ്സ്വാള്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ ഇയാളെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ കിണറ്റിലിറങ്ങി. എന്നാല്‍ ഇവരും അപകടത്തില്‍പെടുകയായിരുന്നു.