സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു
സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു
Friday, July 5, 2024 2:04 AM IST
ഹിസാർ: ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ൽ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ സ്കൂ​ൾ ബ​സ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 40 കു​ട്ടി​ക​ളു​മാ​യി പോ​യ്ക്കോ​ണ്ടി​രു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ​ൽ​ഹി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​ന്ന ബ​സ്, ക​ന​ത്ത മ​ഴ​യി​ൽ ദേ​ശീ​യ​പാ​ത 9ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് ബൈ​ക്ക് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ളെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു, ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​രു കാ​റി​ലും ബ​സ് ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്ര​ക്കി​ന്‍റെ അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. കാ​ർ യാ​ത്രി​ക​ർ സു​ര​ക്ഷി​ത​രാ​ണ്.

സ്കൂ​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<