മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയേറിയുള്ള നിർമാണ പ്രവർത്തനം പാടില്ല; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
Thursday, July 4, 2024 6:29 PM IST
ഷാംഗ്ഹായ്: ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയേറിയുള്ള നിർമാണ പ്രവർത്തനം പാടില്ലെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ല. ഭീകരർക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. ചൈനയും പാക്കിസ്ഥാനും സഹകരിച്ച് പാക് അധീന കാഷ്മീരിലൂടെ വൺ ബെൽറ്റ് റോഡ് നിർമിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.
ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് ചൈനയ്ക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. പ്രധാമനമന്ത്രി നേരിട്ട് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നില്ല. എസ്. ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉച്ചകോടിയിൽ വായിച്ചത്.