മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
Tuesday, July 2, 2024 10:28 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎൽ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസയച്ചിരുന്നു.