മസ്ക്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ല: എയർ ഇന്ത്യ
Monday, June 24, 2024 8:52 PM IST
തിരുവനന്തപുരം: മസ്ക്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് കുടുംബം മെയിൽ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് എയർ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ വിമാനസർവീസ് മുടങ്ങിയതോടെ നമ്പി രാജേഷിന്റെ അടുത്തേക്കുള്ള ഭാര്യയുടെ യാത്ര മുടങ്ങിയിരുന്നു. അസുഖബാധിതനായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന രാജേഷിനെ പരിചരിക്കാനാണ് ഭാര്യ മക്സ്ക്കറ്റിലേക്ക് പോകാനിരുന്നത്. തുടർന്ന് രാജേഷ് മരണപ്പെടുകയായിരുന്നു.
കൃത്യമായി പരിചരണം ലഭിക്കാത്തതിനാലാണ് ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് രാജേഷിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. അവസാനമായി ഭർത്താവിനെ കാണാൻ കഴിഞ്ഞില്ല. ഇതിന് കാരണം എയർ ഇന്ത്യ എക്സ്പ്രസ് സമരമാണെന്നും കുടുംബം ആരോപിച്ചിരുന്നു.