മാടവന അപകടം: കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത് ഗുരുതര വീഴ്ചകള്‍
Monday, June 24, 2024 8:44 PM IST
കൊച്ചി: വേഗപ്പൂട്ട് വിഛേദിച്ചതടക്കം ഗുരുതര വീഴ്ചകളാണ് മാടവന അപകടത്തില്‍പ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത്. ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയര്‍ മോശമായിരുന്നുവെന്നും കണ്ടെത്തി. ബസ് അമിത വേഗത്തിലായിരുന്നുവെന്നും മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
സംഭവത്തില്‍ കല്ലട ബസിന്റെ ഡ്രൈവര്‍ പാല്‍പ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തി. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടര്‍ന്ന് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ദേശീയപാതയില്‍ അപകടം നടന്നത്.
ബസ് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ മറുവശത്തേക്ക് പോകാന്‍ ബൈക്കില്‍ കാത്തുനില്ക്കുകയായിരുന്നു ജിജോ. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.