ന്യൂഡല്‍ഹി: ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരെ നടക്കുന്ന ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ആണ് നായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജൂലൈ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം.ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക.

മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് വിശ്രമം നല്‍കി. സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും പരമ്പരയ്ക്കുണ്ടാവില്ല.

ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി, റയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ പുതുതായി ടീമിലിടം നേടി.

ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍ (നായകന്‍), യശ്വസി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ധ്രുവ് ജോറല്‍, നിതീഷ് റെഡ്ഡി, റയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.