ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 17 എം​പി​മാ​ർ ലോ​ക്സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. വൈ​കി​ട്ട് ലോ​ക്സ​ഭാ ഹാ​ളി​ൽ പ്രോ ​ടെം സ്പീ​ക്ക​ർ​ക്ക് മു​ന്നി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, കെ. ​സു​ധാ​ക​ര​ൻ, എം.​കെ. രാ​ഘ​വ​ൻ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷാ​ഫി പ​റ​മ്പി​ൽ, അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, വി .​കെ. ശ്രീ​ക​ണ്ഠ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ, ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കെ.​സി. വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് എം​പി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ​ചെ​യ്ത​ത്.

ഷാ​ഫി പ​റ​മ്പി​ൽ, കെ.​സി. വേ​ണു​ഗോ​പാ​ൽ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, അ​ടൂ​ർ പ്ര​കാ​ശ്, എ​ന്നി​വ​ർ ഇം​ഗ്ലീ​ഷി​ലാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. ഹൈ​ബി ഈ​ഡ​ൻ ഹി​ന്ദി​യി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്ത​ത്.

മ​റ്റ് എം​പി​മാ​ർ മ​ല​യാ​ള​ത്തി​ലും സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്തു. ദൈ​വ​നാ​മ​ത്തി​ൽ മ​റ്റ് നേ​താ​ക്ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്ത​പ്പോ​ൾ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ദൃ​ഢ​പ്ര​തി​ജ്ഞ​യാ​ണ് ചെ​യ്ത​ത്. കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി രാ​വി​ലെ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്തി​രു​ന്നു.