ബിജെപിയെ പിന്തുണയ്ക്കില്ല, പ്രതിപക്ഷത്ത് ഉറച്ച് നില്ക്കും: ബിജെഡി എംപി
Monday, June 24, 2024 5:52 PM IST
ഭുഭനേഷ്വര്: ബിജെഡി ഇനി പാര്‍ലമെന്റിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി രാജ്യസഭ എംപി സസ്മിത് പത്ര. പ്രതിപക്ഷത്ത് ഉറച്ച് നിന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രധാന ബില്ലുകൾ പാസാക്കുന്നതിലടക്കമുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ബിജെപിക്ക് പിന്തുണ നല്കിയ പാര്‍ട്ടിയാണ് ബിജെഡി.
ഒഡീഷയുടെ പ്രത്യേക പദവിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുമെന്നും ബിജെഡി എംപി പറഞ്ഞു. ഒഡീഷയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും തങ്ങള്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷനും ഒഡീഷ മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായക് വിളിച്ച യോഗത്തിന് ശേഷമായിരുന്നു സസ്മിതിന്റെ പ്രതികരണം. ബിജെഡിയുടെ രാജ്യസഭ എംപിമാരുടെ യോഗമാണ് നവീന്‍ വിളിച്ചത്. ലോക്സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടി സംസ്ഥാനത്ത് നേരിട്ടത്. കഴിഞ്ഞ തവണ 12 സീറ്റുകള്‍ ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ ഒറ്റ സീറ്റിലും വിജയിക്കാനായില്ല. 24 വര്‍ഷം നീണ്ട സംസ്ഥാന ഭരണത്തിനും ഇത്തവണ അവസാനമായി.