കോ​ഴി​ക്കോ​ട്: പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ. കോ​ഴി​ക്കോ​ട് ആ​ര്‍​ഡി​ഡി ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഓ​ഫീ​സ് പൂ​ട്ടി​യി​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

മ​ല​പ്പു​റം ആ​ര്‍​ഡി​ഡി ഓ​ഫീ​സി​ലേ​ക്ക് എം​എ​സ്എ​ഫ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ൽ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പി​ന്നാ​ലെ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.

മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ ഫ്ര​റ്റേ​ണി​റ്റി പ്ര​വ​ര്‍​ത്ത​ക​ർ പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. റോ​ഡി​ല്‍ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. പ്ല​സ് വ​ണ്ണി​ന് സീ​റ്റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ർ​ഡി​ഡി ഓ​ഫീ​സി​ന് മു​ന്നി​ൽ ഇ​കെ വി​ഭാ​ഗം സ​മ​സ്ത​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​സ്‌​കെ​എ​സ്എ​സ്എ​ഫ് ധ​ർ​ണ ന​ട​ത്തി. മ​ല​പ്പു​റ​ത്ത് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് എ​സ്എ​ഫ്ഐ​യും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. അ​തേ​സ​മ​യം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ചൊ​വ്വാ​ഴ്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ദ്യാ‍​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.