തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ 2,076 സ​ർ​ക്കാ​ർ​എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ന് 3,22,147 കു​ട്ടി​ക​ള്‍ സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍​ക്കാ​യി എ​ത്തി.

തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ സ്‌​കൂ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ധു​രം ന​ല്കി സ്വീ​ക​രി​ച്ചു.

മു​ഖ്യ അ​ലോ​ട്ട്മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി​രു​ന്നു. മെ​റി​റ്റി​ല്‍ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് 41,222 സീ​റ്റു​ക​ളാ​ണ്. ഇ​വ ഉ​ള്‍​പ്പെ​ടു​ത്തി സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്‌​മെ​ന്‍റ് ന​ട​ത്തും.​ഓ​രോ സ്‌​കൂ​ളി​ലും മി​ച്ച​മു​ള്ള സീ​റ്റു​ക​ളു​ടെ പ​ട്ടി​ക അ​ടു​ത്ത മാ​സം 2ന് ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ മി​ച്ച​മു​ള്ള സീ​റ്റു​ക​ളു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ച്ച് അ​പേ​ക്ഷ പു​തു​ക്ക​ണം. പു​തു​ക്കാ​ത്ത​വ​രെ​യും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും സ്‌​കൂ​ളി​ല്‍ ചേ​രാ​ത്ത​വ​രെ​യും തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല. പു​തി​യ അ​പേ​ക്ഷ ന​ല്‍​കാ​നും സ​പ്ലി​മെ​ന്‍റ​റി ഘ​ട്ട​ത്തി​ല്‍ അ​വ​സ​ര​മു​ണ്ട്.