പാ​റ്റ്ന: നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​ന് സി​ബി​ഐ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് തെ​ളി​വ് ന​ല്‍​കി ബി​ഹാ​ര്‍ പോ​ലീ​സ്. 68 ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ ക​ത്തി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ക​ത്തി​ച്ച പേ​പ്പ​റു​ക​ളി​ലെ ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ ചോ​ദ്യ പേ​പ്പ​റു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളാ​ണ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജാ​ര്‍​ഖ​ണ്ഡി​ലെ ഒ​യാ​സി​സ് സ്കൂ​ള്‍ എ​ന്ന കേ​ന്ദ്ര​ത്തി​ലെ പേ​പ്പ​റു​ക​ളാ​ണ് ചോ​ര്‍​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സി​ബി​ഐ സം​ഘം അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി സി​ബി​ഐ യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ല് സം​ഘ​ങ്ങ​ളാ​ക്കി തി​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ന്‍​ടി​എ​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ന​ൽ​കും.