ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ മെ​സേ​ജിം​ഗ് ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​രു​തെ​ന്ന് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 16 കാ​രി​യാ​യ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി. ഡോം​ബി​വ​ലി മേ​ഖ​ല​യി​ലെ നി​ൽ​ജെ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വം ഇ​ന്നാ​ണ് പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

പെ​ൺ​കു​ട്ടി മൊ​ബൈ​ൽ ഫോ​ണി​ൽ സ്‌​നാ​പ്ചാ​റ്റ് ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്തി​രു​ന്നു. ഇ​ത് പി​താ​വ് വി​ല​ക്കി​യ​തോ​ടെ കു​ട്ടി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​ൺ​കു​ട്ടി ത​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റിയി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വീ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും മ​ൻ​പാ​ഡ പോ​ലീ​സ് അ​റി​യി​ച്ചു.