കൊ​ച്ചി: സ്കൂ​ട്ട​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​നും മ​രി​ച്ചു. വ​ട​ക്ക​ൻ പ​റ​വൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വൈ​പ്പി​ൻ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി ബി​ന്ദു (44), മ​ക​ൻ അ​ൻ​വി​ൻ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​റ​വൂ​ർ ചെ​റാ​യി പാ​ട​ത്ത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ന്ദു​വി​ന്‍റെ ഭ​ര്‍​ത്താ​വി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബ​ന്ധു വീ​ട് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി.