കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൊക്കെയ്ൻ വിഴുങ്ങി; കൊച്ചിയിൽ ടാൻസാനിയൻ ദമ്പതികൾ പിടിയിൽ
Sunday, June 23, 2024 3:28 PM IST
കൊച്ചി: 30 കോടിയുടെ കൊക്കെയ്നുമായി രണ്ട് ടാന്‍സാനിയന്‍ ദമ്പതികള്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് മയക്കുമരുന്ന് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒമാനില്‍ നിന്നും ദമ്പതികള്‍ നെടുമ്പാശേരിയിലെത്തിയത്. ലഹരിമരുന്ന് ക്യാപ്സൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
തുടർന്ന് ഇവരുടെ ശരീരത്തില്‍ നിന്നും മയക്കുമരുന്ന് പുറത്തെടുത്തു. പുരുഷന്റെ വയറ്റില്‍ നിന്നും 15 കോടിയോളം രൂപ വിലമതിക്കുന്ന് രണ്ടു കിലോ കൊക്കെയ്ൻ കണ്ടെടുത്തു. സ്ത്രീയുടെ വയറ്റിലും രണ്ടു കിലോ കൊക്കെയ്ന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.