കൊടിക്കുന്നിൽ രണ്ടു തവണ തോറ്റു ; വിശദീകരണവുമായി കിരൺ റിജിജു
Friday, June 21, 2024 10:27 PM IST
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ തഴഞ്ഞ് ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കിയതിൽ വിശദീകരണവുമായി പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. പരാജയമറിയാതെ ഏഴുതവണ എംപിയായ വ്യക്തിയാണ് ഭര്‍തൃഹരി.
കൊടിക്കുന്നിൽ സുരേഷ് എട്ടുതവണ എംപിയായി. എന്നാല്‍ 1998ലും 2004 ലും അദ്ദേഹം പരാജയപ്പെട്ടെന്നും മന്ത്രി പറഞ്ഞു. പ്രോടേം സ്പീക്കര്‍ സ്ഥാനം താത്കാലികമാണ്. സഭയുടെ നടത്തിപ്പില്‍ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല.
പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ മാത്രമേ അവരുടെ ചുമതലയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രതിഷേധമറിയിച്ച പ്രതിപക്ഷത്തെ കിരണ്‍ റിജിജു വിമര്‍ശിച്ചു.