സിഎസ്ഐആർ നെറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്
Friday, June 21, 2024 9:18 PM IST
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഎസ്ഐആർ നെറ്റ് പരീക്ഷയും മാറ്റിവച്ചു. ജൂണ്‍ 25 മുതല്‍ 27 വരെ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണു പരീക്ഷ നീട്ടുന്നതെന്നാണു വിശദീകരണം. പുതുക്കിയ തീയതി പിന്നീട് വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും എൻടിഎ അറിയിച്ചു. പരീക്ഷയിലെ ചോദ്യങ്ങള്‍ ചോർന്നെന്ന സംശയത്തെ തുടർന്ന് ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എൻടിഎ റദ്ദാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 11 ലക്ഷം പേരാണു യുജിസി നെറ്റ് പരീക്ഷയെഴുതിയിരുന്നത്.