തെരഞ്ഞെടുപ്പ് തോൽവി; ബംഗാള്‍ പിസിസി അധ്യക്ഷസ്ഥാനം അധീര്‍ രഞ്ജന്‍ ചൗധരി രാജിവച്ചു
Friday, June 21, 2024 6:50 PM IST
കോല്‍ക്കത്ത: അധീര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു.കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കേറ്റ തിരിച്ചടി അവലോകനം ചെയ്യാനായി വിളിച്ച യോഗത്തിന് ശേഷമാണ് അദ്ദേഹം രാജിവച്ചത്.
അധീര്‍ രഞ്ജന്‍ രാജിവച്ചെങ്കിലും പാര്‍ട്ടി രാജി സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. രാജിക്ക് ശേഷവും അധീര്‍ രഞ്ജന്‍ ഖാര്‍ഗെയെ ലക്ഷ്യം വെച്ച് സംസാരിച്ചിരുന്നു. "മല്ലികാര്‍ജന്‍ ഖാര്‍ഗെ ദേശീയ അധ്യക്ഷനായ ശേഷം സംസ്ഥാന അധ്യക്ഷന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഒരു മുഴുവന്‍ സമയം അധ്യക്ഷനെ നിയമിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും'-അധീര്‍ പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കഴിഞ്ഞ ദിവസം മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതും അദ്ദേഹത്തെ ചൊടിപ്പിരുന്നു. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന നേതാവാണ് അധീര്‍.
ഇടതുപക്ഷവുമായുള്ള സഖ്യത്തിനാണ് അദ്ദേഹം എന്നും പ്രാധാന്യം കൊടുത്തിരുന്നത്.