പിക്കപ്പ് വാന്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; രണ്ട് പേര് മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം
Friday, June 21, 2024 11:46 AM IST
കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കുളിരാമുട്ടി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരടക്കം മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂവരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
രാവിലെ ഒമ്പതരയോടെയാണ് സംഭവം. വളം കയറ്റിവന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചായ കുടിക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. ജെസിബി എത്തിച്ചാണ് അപകടത്തില്‍പെട്ട വാഹനം ഇവിടെനിന്ന് മാറ്റിയത്.