മമത ബാനർജിയും ചിദംബരവും കൂടിക്കാഴ്ച നടത്തി
Friday, June 21, 2024 7:26 AM IST
കോൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരവും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച.
ഇരു നേതാക്കളും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം നേരം ചർച്ച നടത്തി. പാർലമെന്റ് ചേരാനിരിക്കെയാണ് ഇരു നേതാക്കളും കണ്ടത്. പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്റിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നാണ് സൂചന.