തി​രൂ​ര്‍: വൈ​ല​ത്തൂ​രി​ല്‍ റി​മോ​ട്ട് ഗേ​റ്റി​ല്‍ കു​ടു​ങ്ങി ഒ​മ്പ​തു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​തി​നു പി​ന്നാ​ലെ മു​ത്ത​ശി​യും മ​രി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നെ​ത്തി​യ മു​ത്ത​ശി ചെ​ങ്ങ​ണ​ക്കാ​ട്ടി​ൽ കു​ന്ന​ശേ​രി ആ​സി​യ (55) ആ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ആ​സി​യ​യു​ടെ പേ​ര​ക്കു​ട്ടി മു​ഹ​മ്മ​ദ് സി​നാ​ൻ റി​മോ​ട്ട് ഗെ​റ്റി​ൽ കു​ടു​ങ്ങി വ്യാ​ഴാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

അ​യ​ല്‍ വീ​ട്ടി​ലെ റി​മോ​ട്ട് ഗേ​റ്റി​ല്‍ കു​ടു​ങ്ങിയാണ് ചി​ല​വി​ല്‍ അ​ബ്ദു​ല്‍ ഗ​ഫൂ​റി​ന്‍റെ​യും സ​ജി​ല​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് സി​നാ​ന്‍ മ​രി​ച്ച​ത്. വീ​ട്ടി​ല്‍​നി​ന്ന് നി​സ്കാ​ര​ത്തി​നാ​യി പ​ള്ളി​യി​ലേ​ക്ക് പോ​യ സി​നാ​നെ അ​യ​ല്‍ വീ​ട്ടി​ലെ ഗേ​റ്റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.