മ്യൂ​ണി​ച്ച്: യൂ​റോ​ക​പ്പി​ലെ സെ​ർ​ബി​യ-​സ്ലോ​വേ​നി​യ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. 1-1 എ​ന്ന നി​ല​യി​ലാ​ണ് ക​ളി അ​വ​സാ​നി​ച്ച​ത്. അ​വ​സാ​ന നി​മി​ഷ​ത്തി​ലാ​ണ് സെ​ർ​ബി​യ ഗോ​ൾ നേ​ടി സ​മ​നി​ല​യി​ൽ എ​ത്തി​ച്ച​ത്.

69 ആം ​മി​നി​റ്റി​ൽ കാ​ർ​ണി​ക് ആ​ണ് സ്ലൊ​വേ​നി​യ​ക്കാ​യ് ഗോ​ൾ നേ​ടി​യ​ത്‌. ഇ​തി​ന് മ​റു​പ​ടി ഗോ​ൾ ന​ൽ​കാ​ൻ സെ​ർ​ബി​യ പൊ​രു​തി​യെ​ങ്കി​ലും പ​ല ശ്ര​മ​ങ്ങ​ളും പാ​ഴാ​യി.

അ​വ​സാ​ന നി​മി​ഷം മി​ട്രോ​വി​ച്ചി​ന്‍റെ ഗോ​ളാ​ണ് സെ​ർ​ബി​യ്ക്ക് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്ത​ത്. 96ആം ​മി​നി​റ്റി​ലാ​യി​രു​ന്നു സെ​ർ​ബി​യ​യു​ടെ ഗോ​ൾ നേ​ട്ടം.

ഗ്രൂ​പ്പ് സി ​യി​ലു​ള്ള സെ​ർ​ബി​യ നേ​ര​ത്തെ ഒ​രു ഗോ​ളി​ന് ഇം​ഗ്ല​ണ്ടി​നോ​ട് തോ​ൽ​വി നേ​രി​ട്ടി​രു​ന്നു. ഈ ​മ​ത്സ​ര​വും കൂ​ടി തോ​റ്റാ​ൽ പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​കും എ​ന്ന സ്ഥി​തി​യി​ൽ നി​ന്നാ​ണ് അ​വ​സാ​ന നി​മി​ഷം സ​മ​നി​ല നേ​ടി​യ​ത്.