കൊ​ച്ചി: ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം അ​ട​ക്കം പു​തി​യ ഏ​ജ​ൻ​സി​യെ കൊ​ണ്ട് ന​ട​ത്തി​ക്കും. നി​ല​വി​ലെ വി​ജ്ഞാ​പ​നം നേ​ര​ത്തെ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റി​യ​ത്.

ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ മാ​ർ​ച്ചി​ൽ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി​യ​തി​ലും ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം നി​ർ​ണ​യി​ച്ച​തും ച​ട്ട​വി​രു​ദ്ധ​മാ​യാ​ണെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.