തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യാ​പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തേ​ക്ക​ട വി​ല്ലേ​ജി​ൽ ചീ​രാ​ണി​ക്ക​ര അ​ഭി​ലാ​ഷ് ഭ​വ​ന​ത്തി​ൽ അ​ഭി​ലാ​ഷ് (41) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ഞ്ച സ്വ​ദേ​ശി​ ​സു​നി​ൽ​കു​മാ​റി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

മ​ഞ്ച​യി​ലെ വീ​ട്ടി​ൽ വെ​ച്ച് സു​നി​ൽ​കു​മാ​റു​മാ​യി അ​ഭി​ലാ​ഷ് വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് മ​ർ​ദ​ന​മേ​റ്റ് സു​നി​ൽ​ക്കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. ഈ ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​ഭി​ലാ​ഷും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ഇ​യാ​ൾ മ​ര​ണ​പ്പെ​ട്ടു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ മ​ര​ണ​കാ​ര​ണം മ​ർ​ദ​ന​മേ​റ്റ​തു​മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണ​ത്തി​ൽ മ​രു​മ​ക​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്.