കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. താ​മ​ര​ശേ​രി മൂ​ല​ത്തു​മ​ണ്ണി​ൽ സ്വ​ദേ​ശി​ക​ളാ​യ ഷ​ബീ​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ബാ​ർ​ബ​ർ​ഷോ​പ്പി​​ൽ​വ​ച്ചാ​ണ് ഇ​രു​വ​ർ​ക്കും കു​ത്തേ​റ്റ​ത്.

ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്താ​യ ചെ​മ്പ്ര സ്വ​ദേ​ശി ബാ​ദു​ഷ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​കേ​പി​ത​നാ​യ ബാ​ദു​ഷ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് നൗ​ഷാ​ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഷ​ബീ​റി​നും കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.