65 ലക്ഷം കൈക്കൂലി വാങ്ങി; ബെവ്കോ റീജിയണൽ മാനേജറെ സസ്പെന്റ്ചെയ്തു
Wednesday, June 19, 2024 11:17 PM IST
തിരുവനന്തപുരം: 65 ലക്ഷം കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെവ്കോ റീജിയണൽ മാനേജറെ സസ്പെന്റ്ചെയ്തു. തിരുവനന്തപുരം റീജിയണൽ മാനേജർ കെ. റാഷയയെയാണ് സസ്പെന്റ്ചെയ്തത്. മദ്യക്കമ്പനികളിൽ നിന്ന് 65 ലക്ഷം വാങ്ങിയത് പ്രതിഫലമായാണ് എന്ന വിലയിരുത്തലിലാണ് വിജിലൻസ്.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശ പ്രകാരമാണ് ബെവ്കോ എംഡി റാഷയെ സസ്പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. റാഷയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തുകയായിരുന്നു. മൂന്ന് മാസം മുമ്പ് റാഷയുടെ മലപ്പുറത്തെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ഇവർ 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തുകയായിരുന്നു.