14 വിളകൾക്ക് താങ്ങുവില വർധിപ്പിച്ചു; നെല്ലിന് ക്വിന്റലിന് 117 രൂപയുടെ വർധന
Wednesday, June 19, 2024 8:13 PM IST
ന്യൂഡൽഹി: 14 ഇനം വിളകൾക്ക് കേന്ദ്ര സർക്കാർ താങ്ങുവില വർധിപ്പിച്ചു. നെല്ലിന്റെ അടക്കം താങ്ങുവിലയിൽ വർധനയുണ്ടായിട്ടുണ്ട്. വൈകിട്ട് ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് സുപ്രധാനമായ തീരുമാനം സ്വീകരിച്ചത്.
നെല്ലിന് ക്വിന്റലിന് 117 രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. ഇതോടെ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2300 രൂപയായി ഉയരും. റാഗി ചോളം പരുത്തി എന്നീ വിളകൾക്കും താങ്ങുവില വർധിപ്പിച്ചിട്ടുണ്ട്.
കർഷകർക്ക് നിർണായക സ്വാധീനമുള്ള ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. വിഷയത്തിൽ കർഷക സംഘടനകളുടെ പ്രതികരണമെന്തെന്നത് നിർണായകമാണ്.