ക​ണ്ണൂ​ർ:​പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന പ​ര​സ്യ​ത്തി​ന്‍റെ ലി​ങ്കി​ൽ ക​യ​റി​യ യു​വാ​വി​നു ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യി. ക​ക്കാ​ട് അ​ത്താ​ഴ​കു​ന്ന് സ്വ​ദേ​ശി​യാ​യ 41 കാ​ര​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ക​ണ്ട പ​ര​സ്യ​ത്തി​ന്‍റെ ലി​ങ്കി​ൽ ക​യ​റി മ​റു​പ​ടി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ട്ടി​പ്പ് സം​ഘം ആ​ദ്യം കു​റ​ച്ച് പ​ണം നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.അ​തി​ന്‍റെ ലാ​ഭ വി​ഹി​തം തി​രി​ച്ച് ന​ൽ​കി.

പി​ന്നീ​ട് ഇ​ര​ട്ടി തു​ക നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യപ്പെടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം മൂന്നുമു​ത​ൽ 29 വ​രെ​ 16,88,000 രൂ​പ സം​ഘം ത​ട്ടി​യെ​ടു​ത്തു​.