കുവൈറ്റ് ദുരന്തം: നിയമസഭ അനുശോചിച്ചു
Wednesday, June 19, 2024 3:26 PM IST
തിരുവനന്തപുരം: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവർക്ക് നിയമസഭ അനുശോചനം രേഖപ്പെടുത്തി. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാട് സ്വപ്നങ്ങൾ ബാക്കി വച്ചാണ് ദുരന്തത്തിന് അവർ കീഴടങ്ങിയത്. നിരവധി പ്രതിസന്ധികൾക്കിടയിലാണ് പ്രവാസ ജീവിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്പീക്കർ എ.എൻ.ഷംസീറും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.
ദുരന്തത്തിന് പിന്നാലെ കുവൈറ്റിലേക്ക് പോകാൻ മന്ത്രി വീണാ ജോർജിന് അനുമതി നിഷേധിച്ച നടപടിയെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയിൽ രൂക്ഷമായി വിമർശിച്ചു.